12 വയസ്സിന്​ മുകളിലുള്ള കുട്ടികള്‍ക്ക് ​വാക്​സിന്‍ തുടക്കമിട്ട് ജര്‍മനി

0

12 വയസ്സിന്​ മുകളിലുള്ള കുട്ടികള്‍ക്ക് പ്രതിരോധ ​വാക്​സിന്‍ നല്‍കുമെന്നും എന്നാല്‍, ഇത്​ നിര്‍ബന്ധമല്ലെന്നും ചാന്‍സ്​ലര്‍ അംഗല മെര്‍ക്കല്‍ വ്യക്തമാക്കി . കുട്ടികള്‍ക്ക്​ സ്​കൂളുകളില്‍ പോകാനോ വിനോദ യാത്രകള്‍ക്കോ വാക്‌സിനേഷന്‍ ​ ബാധകമാക്കി.12-15 വയസ്സുകാരായ കുട്ടികള്‍ക്ക്​ ഫൈസര്‍/ബയോഎന്‍ടെക്​ വാക്​സിന്‍ നല്‍കുന്നതിന്​ യൂറോപ്യന്‍ മെഡിസിന്‍സ്​ ഏജന്‍സി വെള്ളിയാഴ്​ച അംഗീകാരം നല്‍കുമെന്നാണ്​ നിഗമനം ​. അതെ സമയം 16 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ നേരത്തെ യൂറോപ്യന്‍ യൂനിയന്‍ പരിധിയില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്​.ജൂ​ണ്‍ ഏഴു മുതല്‍ വാക്​സിന്‍ ലഭിക്കാന്‍ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും അവസരമുണ്ടെന്ന്​ മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി . താല്‍പര്യമുള്ളവര്‍ക്ക്​ രണ്ടു ഡോസ്​ വാക്​സിന്‍ ആഗസ്​റ്റിനകം പൂര്‍ത്തിയാക്കാനാണ്​ പദ്ധതി. അതെ സമയം യു.എസ്​ , കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കി തുടങ്ങിയിരുന്നു.ഇന്ത്യയില്‍ ഇനിയും കുട്ടികളില്‍ പ്രാഥമിക പരിശോധന പോലും പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ അംഗീകാരം ലഭിക്കാന്‍ ഇനിയും വൈകുമെന്നാണ് സൂചന .

You might also like

Leave A Reply

Your email address will not be published.