20 ദിവസത്തിനിടെ 64 മരണം; ആഗ്രയിലെ ഗ്രാമങ്ങളില്‍ കോവിഡ്​ പിടിമുറുക്കുന്നു

0

ആഗ്രയിലെ രണ്ട്​ ഗ്രാമങ്ങളിലായി 64 പേരാണ്​ കഴിഞ്ഞ 20 ദിവസത്തിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്​തതയും ജനങ്ങള്‍ക്ക്​ കോവിഡിനെ കുറിച്ച്‌​ അവബോധമില്ലാത്തതും ഇവിടെ വലിയ പ്രതിസന്ധിയാണ്​ സൃഷ്​ടിക്കുന്നത്​.ആഗ്രയില്‍ നിന്ന്​ 12 കിലോ മീറ്റര്‍ അകലെയുള്ള ബാമരുളി കാത്ര ഗ്രാമത്തില്‍ 50 പേരാണ്​ കോവിഡ്​ രോഗലക്ഷണങ്ങളോടെ മരിച്ചത്​. പലര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ട്​ അനുഭവപ്പെട്ടിരുന്നു. ആശുപത്രിക്കുള്ള യാത്ര മധ്യയേയാണ്​ പല ആളുകള്‍ക്കും ജീവന്‍ നഷ്​ടമായത്​. കോവിഡ്​ ലക്ഷണങ്ങളോടെ കൂടുതല്‍ പേര്‍ മരിച്ചതിനെ തുടര്‍ന്ന്​ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ്​ ഇവിടെ പരിശോധന നടത്തി. പക്ഷേ 46 പേര്‍ മാത്രമാണ്​ പരിശോധനക്കെത്തിയത്​. ഇതില്‍ നാല്​ പേര്‍ക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഏകദേശം 40,000ത്തോളമാണ്​ ഗ്രാമത്തിലെ ജനസംഖ്യ. തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ ഗ്രാമത്തില്‍ കോവിഡ്​ വ്യാപനം തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്​.ആഗ്രയില്‍ നിന്ന്​ 40 കിലോ മീറ്റര്‍ അകലെയുള്ള എമാഡപൂര്‍ ഗ്രാമത്തിലും സ്ഥിതി വിഭിന്നമല്ല. ഇവിടെ 14 പേരാണ്​ പനിയും കോവിഡി​െന്‍റ മറ്റ്​ ലക്ഷണങ്ങളുമായി മരിച്ചത്​. 100 പേരെ ടെസ്​റ്റ്​ ചെയ്​തതില്‍ 27 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ ആളുകള്‍ രോഗബാധിതരായതോടെ സമീപത്തെ സ്​കൂള്‍ ഐസോലേഷന്‍ സെന്‍ററാക്കി മാറ്റി. പക്ഷേ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെയില്ല. രോഗികള്‍ക്ക്​ ശ്വാസതടസം അനുഭവപ്പെട്ടാല്‍ ഓക്​സിജന്‍ നല്‍കുന്ന സംവിധാനവും ഒരുക്കിയിട്ടില്ല. അതേസമയം, ഗ്രാമത്തിലുള്ളവര്‍ കോവിഡ്​ പരിശോധനക്ക്​ മുന്നോട്ട്​ വരാത്തത്​ വലിയ പ്രതിസന്ധിയാവുന്നുണ്ടെന്ന്​ ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

You might also like

Leave A Reply

Your email address will not be published.