2021 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ടാറ്റാ മോട്ടോഴ്‍സിന് ഇടിവ് രേഖപ്പെടുത്തി

0

മൊത്തം 41,858 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയാണ് ഏപ്രില്‍ മാസത്തില്‍
ടാറ്റ മോട്ടോഴ്‍സ് രേഖപ്പെടുത്തിയതെന്നും 2021 മാര്‍ച്ചില്‍ നടത്തിയ വില്‍പ്പനയേക്കാള്‍ 37
ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ കൊവിഡ് രണ്ടാംതരംഗം വില്‍പ്പനയെ ബാധിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കമ്ബനിക്ക്
സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 2021 മാര്‍ച്ചില്‍ ടാറ്റയുടെ ആഭ്യന്തര വില്‍പ്പന 66,609
യൂണിറ്റായിരുന്നു.മൊത്തം വില്‍പ്പനയെ വാണിജ്യ വാഹനങ്ങള്‍, പാസഞ്ചര്‍ വാഹന വിഭാഗങ്ങള്‍ എന്നിങ്ങനെ തരം
തിരിച്ചിരിക്കുന്നു. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തെക്കുറിച്ച്‌ പറയുമ്ബോള്‍ കമ്ബനി കഴിഞ്ഞ മാസം
25,095 യൂണിറ്റുകളാണ് മൊത്തം നിരത്തിലെത്തിച്ചത്.ഇത് 2021 മാര്‍ച്ചില്‍ വിറ്റ 29,654 യൂണിറ്റിനെ അപേക്ഷിച്ച്‌ 15 ശതമാനം ഇടിവാണ്
രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാണ കമ്ബനി എട്ടു വര്‍ഷത്തിനിടെ
ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ച്‌ 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ വില്‍പ്പന
പട്ടികയില്‍ മൂന്നാം സ്ഥാനം നേടി.

You might also like

Leave A Reply

Your email address will not be published.