ഈ തീരുമാനം എമിറേറ്റിലെ ടൂറിസം, വ്യോമയാന മേഖലകള്‍ക്ക് ഗുണകരമാകും. നിലവില്‍ ഗ്രീന്‍ പട്ടികയില്‍ ഇടംനേടിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബൂദബിയില്‍ ക്വാറന്റൈന്‍ ആവശ്യമില്ല.അതേസമയം റെഡ് ലിസ്റ്റിലുള്ള രാജ്യക്കാര്‍ക്ക് അബൂദബിയില്‍ 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ട്. ഇവര്‍ അബൂദബിയിലെത്തി നാലും എട്ടും ദിവസങ്ങളില്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം.