അൽഫാ ഹാജി മാനവികതയുടെ ഉദാത്ത മാതൃക

0

വി ശിവൻകുട്ടി
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും,തിരുവനന്തപുരം സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡണ്ടുമായ ആൽഫ അബ്ദുൽ ഖാദർ ഹാജി മാനവികതയുടെ ഉദാത്ത മാതൃകയായിരുന്നു എന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുസ്മരിച്ചു.

ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ആൽഫ അബ്ദുൽ ഖാദർ ഹാജി അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തികഞ്ഞ ഒരു മതവിശ്വാസി ആയിരുന്ന തോടൊപ്പം സഹോദര സമുദായങ്ങളെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും, ജാതി മത വ്യത്യാസമില്ലാതെ സാധുക്കളായവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വന്ന ഒരു മാതൃക വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും തുടർന്നു പറഞ്ഞു. ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫലിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അനുസ്മരണ സമ്മേളനത്തിൽ മുൻ മന്ത്രിമാരായ എം എം ഹസ്സൻ, വി എസ് ശിവകുമാർ,., അബ്ദുൽ ഗഫാർ മൗലവി, ഇ പി അബൂബക്കർ ഖാസിമി,നവാസ് മന്നാനി പനവൂർ,എം.എം. മാഹിൻ, എം അബ്ദുൽ ഖാദർ, എം കാദർ റൂബി, എച്ച് എസ് മുഹമ്മദ് ഷഫീഖ്, നിയാസ് എം അൽഫാ, എം ഷാജഹാൻ, സെയ്ദ് അലി,എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

അഡ്വക്കേറ്റ് എ എം കെ നൗഫൽ (ചെയർമാൻ )

You might also like
Leave A Reply

Your email address will not be published.