ആൽഫ മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി നിര്യാതനായി

0

തിരുവനന്തപുരം.. മണക്കാട് ആൽഫയിൽ താമസം ആൽഫ മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി 83 വയസ്സ് (ഡി പി ഐ മുൻ ഉദ്യോഗസ്ഥൻ)നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്,ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ രക്ഷാധികാരി, മുസ്ലിം കോഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി, തിരുവനന്തപുരം സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ്, അൽഫുർഖാൻ ഖുർആൻ അക്കാദമി ആൻഡ് ഹിഫ്ള് കോളേജ് ചെയർമാൻ, പൂന്തുറ ജാമിയ ഹിദായത്തുൽ ഇസ്ലാം അറബിക് കോളേജ് ട്രഷറർ, കോയാ മൗലാനാ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങി വിവിധ സാമുദായിക സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നേതൃത്വം നൽകി പ്രവർത്തിച്ചുവരികയാണ്. തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ മുൻ പ്രസിഡന്റ്, തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ എഡ്യൂക്കേഷൻ ട്രസ്റ്റ് മുൻ ചെയർമാൻ,തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. നബീസാ ബീവി ഭാര്യയും ജാസ്മിൻ നസീർ, എം നിയാസ്, എം റിയാസ് എന്നിവർ മക്കളും, ഡോക്ടർ നസീർ ഖാൻ( അനന്തപുരി ഹോസ്പിറ്റൽ തിരുവനന്തപുരം), ലിജിൻ നിയാസ്, നജില റിയാസ് എന്നിവർ മരുമക്കളും ആണ് തിരുവനന്തപുരം മണക്കാട് വലിയപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടത്തി.Contact no. അഡ്വക്കേറ്റ് എ എം കെ നൗഫൽ9447238990

You might also like

Leave A Reply

Your email address will not be published.