ഇന്ത്യയില്‍ സെപ്റ്റംബര്‍ – ഒക്ടോബറോടെ മൂന്നാം കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്ന് ഐ ഐ ടി കാണ്‍പൂരിലെ വിദഗ്ധര്‍
മൂന്നാം വ്യാപനം പാരമ്യത്തിലെത്തുന്നതിന് മൂന്ന് സാധ്യതയാണ് പ്രൊഫ. രാജേഷ് രഞ്ജന്‍, മഹേന്ദ്ര ശര്‍മ എന്നിവര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലുള്ളത്.ജൂലൈ പകുതിയോടെ രാജ്യം പൂര്‍ണമായും അണ്‍ലോക്ക് ചെയ്യപ്പെട്ടാല്‍ ഒക്ടോബറോടെ മൂന്നാം തരംഗം അതിന്റെ പാരമ്യത്തിലെത്തും. എന്നാലിത് രണ്ടാം വ്യാപനത്തിന്റെ പാരമ്യത്തോളം എത്തില്ല. പക്ഷേ, വൈറസ് വ്യതിയാനമാണ് മൂന്നാം വ്യാപനത്തിന് വഴിവയ്ക്കുന്നതെങ്കില്‍ സെപ്തംബറോടെ ഏറ്റവും തീവ്രമായ തോതിലെത്തും. ഇത് രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ തീഷ്ണമായിരിക്കും.കര്‍ക്കശ ഇടപെടലുകളുണ്ടായാല്‍ ഒക്ടോബര്‍ അവസാനത്തോടെ മാത്രമായിരിക്കും മൂന്നാം വ്യാപനം പാരമ്യത്തിലെത്തുക. സാമൂഹ്യ അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ രോഗവ്യാപനം തീക്ഷ്ണമാകില്ലെന്നും ഐ ഐ ടി വിദഗ്ധര്‍ പറയുന്നു.കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക