ഇരുചക്ര വാഹനമായ ഹോണ്ട ഷൈനിന്റെ രണ്ട് പതിപ്പിന്റെയും വില വര്‍ധിപ്പിച്ചു

0

ഇതോടെ ഡ്രം പതിപ്പിന്റെ എക്‌സ്-ഷോറൂം വില 76,093 രൂപയും, ഡിസ്ക് ബ്രെയ്ക്ക് പതിപ്പിന്റെ വില 80,926 രൂപയുമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനും, പേരില്‍ നിന്ന് സി.ബി ഒഴിവാക്കി ഷൈന്‍ എത്തുന്നത്. എസ്‌.പി 125-ന് സമാനമായ എന്‍ജിന്‍ പരിഷ്കാരങ്ങളാണ് ഷൈനിലും ലഭിക്കുന്നത്.124.73 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ക്കനുസരിച്ച്‌ പരിഷ്കരിച്ചു. ഇതിന്റെ ഭാഗമായി ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി. പരിഷ്കരിച്ച എന്‍ജിന്‍ 7500 അര്‍പിഎമ്മില്‍ 10.72 ബിഎച്പി പവറും 6000 അര്‍പിഎമ്മില്‍ 10.9 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുന്നത്. കരുത്ത് ചെറിയതോതില്‍ വര്‍ദ്ധിച്ചതോടൊപ്പം ഷൈനിന്റെ മൈലേജ് 14 ശതമാനം കൂടിയിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. 4-സ്പീഡ് ഗിയര്‍ബോക്‌സിന് പകരം 5-സ്പീഡ് ഗിയര്‍ബോക്‌സ് ആണ് ബിഎസ്6 ഷൈനില്‍ ലഭ്യമാകുന്നതായി കമ്ബനി അവകാശപ്പെടുന്നു.

You might also like

Leave A Reply

Your email address will not be published.