മോട്ടോര്‍സൈക്കിള്‍സ് 2021 ബീജിംഗ് മോട്ടോര്‍ ഷോയിലാണ് ക്വിയാന്‍ജിയാങ് കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ബെനലിയുടെ മാതൃ കമ്ബനിയാണ് ക്വിയാന്‍ജിയാങ്.’QJ7000D’ എന്ന പേരില്‍ അറിയപ്പെടുന്ന മോട്ടോര്‍സൈക്കിള്‍ ബെനലി ബ്രാന്‍ഡിന് കീഴില്‍ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.ക്വിയാന്‍ജിയാങ് ഇതുവരെ മോട്ടോര്‍സൈക്കിളിന്റെ സാങ്കേതിക സവിശേഷതകള്‍ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച്, ഈ വരാനിരിക്കുന്ന മോഡല്‍ നിര്‍മ്മാതാക്കളുടെ ഉയര്‍ന്ന നിലവാരമുള്ള ഇലക്‌ട്രിക് മോട്ടോര്‍സൈക്കിളുകളുടെ പുതിയ മാനദണ്ഡമായി മാറിയേക്കാം.പരമ്ബരാഗത ഗിയര്‍ബോക്സ്, ചെയിന്‍ ഫൈനല്‍ ഡ്രൈവ് എന്നിവയിലൂടെ പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്ന മിഡ് മൗണ്ട്ഡ് ഇലക്‌ട്രിക് മോട്ടോര്‍ മോട്ടോര്‍സൈക്കിളിനുണ്ട്.പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റുമായി താരതമ്യപ്പെടുത്തുമ്ബോള്‍ അന്തിമ ഉല്‍പാദന മോഡലിന് സ്റ്റൈലിംഗിന്റെ കാര്യത്തില്‍ കുറച്ച് മാറ്റങ്ങളുണ്ടാകാം. ക്വിയാന്‍ജിയാങ് എപ്പോള്‍ QJ7000D ഉല്‍പാദിപ്പിക്കും, അല്ലെങ്കില്‍ ബെനലി ചൈനയ്ക്ക് പുറത്തുള്ള വിപണികളില്‍ ഇത് എപ്പോള്‍ അവതരിപ്പിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.