പുരപ്പുറത്തെ കാര്‍ കാണാന്‍ പ്രസൂണിന്റെ വീട്ടിലേയ്ക്ക് നാട്ടുകാര്‍ ഇടയ്ക്കിടെ വന്നുപോകുന്നു. റോഡിലൂടെ പോകുന്നവര്‍ കൗതുകത്തോടെ വണ്ടി നിര്‍ത്തി വിവരം തിരക്കുന്നു. ഒറിജിനല്‍ കാറാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്നു കരുതി പലരും അടുത്തെത്തുമ്ബോഴാണ് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കാറെന്ന് അറിയുന്നത്. ഇതോടെ കാറിനൊപ്പം സെല്‍ഫിയുമെടുത്താണ് പലരും മടങ്ങുത്.ടെറസിന് മുകളില്‍ നിര്‍ത്തിയിട്ടിരിക്കു കാറിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പലരും ശ്രദ്ധിച്ചത്.
പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ വുന്നപെട്ട പാകപ്പിഴ മാറ്റാന്‍ ടെറസിന് മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കാര്‍ ഹിറ്റായ സന്തോഷത്തിലാണ് പ്രസൂണും ശില്പി പി വി രാജീവനും.വീടിന്റെ മുന്‍ഭാഗത്തെ ചിമ്മിനി കാഴ്ചക്ക് അഭംഗിയായതിനാല്‍ അത് മറയ്ക്കാന്‍ വഴി തേടി വീട്ടുകാര്‍ പയ്യന്നൂരിലെ ശില്‍പി പി.വി. രാജീവനെ സമീപിക്കുകയായിരുന്നു. രാജീവന്റെ ആശയമാണ് ചിമ്മിനിയെ കാര്‍ ആയി രൂപപ്പെടുത്തിയത്.ചിമ്മിനിക്ക് ഇടയിലൂടെ പുക പുറത്ത് പോകണം, എന്നാല്‍ ചിമ്മിനി കാണുകയുമരുത് എന്നതായിരുന്നു വെല്ലുവിളി. എന്തായാലും ടെറസിനും കാറിന്റെ ടയറിനും ഇടയിലുള്ള വിടവിലൂടെ അടുക്കളയില്‍ നിന്ന് പുക പുറത്തേയ്ക്ക് പോകാനുള്ള സംവിധാനമുണ്ട്. 12 അടി നീളത്തിലും ആറടി ഉയരത്തിലും അഞ്ചടി വീതിയിലും ഒരു സ്വിഫ്റ്റ് കാറിന്റെ അതേ വലുപ്പത്തിലാണ് പുരപ്പുറത്ത് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം
കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം. വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.