എറണാകുളത്ത് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ നടക്കുന്ന മരുന്ന് വിതരണ പദ്ധതിക്ക് പിന്തുണയുമായി നടന്‍ മമ്മൂട്ടി
കോവിഡ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പള്‍സ് ഓക്സി മീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ മമ്മൂട്ടി നല്‍കി.മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിക്ക് കൂടുതല്‍ ഊര്‍ജമേകുമെന്ന് ഹൈബി ഈഡന്‍ ഫേസ് ബുക്കില്‍ കുറിച്ചു. രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും ഹൈബി ഈഡന്‍ കുറിച്ചു.
https://www.facebook.com/HibiEden/photos/a.10150113464742260/10157761996787260/?type=3
ഹൈബി ഈഡന്‍റെ കുറിപ്പ്
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് ആവശ്യമായ വൈറ്റാമിന്‍ മരുന്നുകള്‍, പ്രതിരോധ പ്രവര്‍ത്തകര്‍ക്കാവശ്യമായ പള്‍സ് ഓക്സി മീറ്ററുകള്‍, സാനിറ്റൈസറുകള്‍ എന്നിവ അദ്ദേഹം നല്‍കി.40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവര്‍ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകള്‍ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം നല്‍കിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതല്‍ ഊര്‍ജമേകും. പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയും കൂടെയുണ്ടായിരുന്നു.പ്രിയ മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.