100 മില്ലി ലീറ്റര്‍ പശുവിന്‍ പാലില്‍ 87.8 ഗ്രാം വെള്ളമാണ്. 4.8 ഗ്രാം അന്നജം, 3.9 ഗ്രാം കൊഴുപ്പ്, 3.2 ഗ്രാം പ്രൊട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ 120 മില്ലിഗ്രാം കാല്‍സ്യം, 14 മില്ലിഗ്രാം കൊളസ്ട്രോള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. 100 മില്ലിലീറ്റര്‍ പശുവിന്‍ പാലില്‍ 66 കലോറിയുണ്ട്. ലാക്ടോസ് എന്ന മധുരമാണു പാലിലെ മറ്റൊരു ഘടകം.പാലിലെ കാല്‍സ്യത്തിന്റെ സാന്നിധ്യം എല്ലിന്‍റെയും പല്ലിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഡി എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു.
എല്ലാത്തരം അമീനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുകയും അതുവഴി
ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. രാത്രി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും
എന്നാണ് വിദഗ്ധര്‍ പറയുന്നത്.പാല്‍ പുളിപ്പിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ന് വളരെയധികം പ്രാധാന്യമുണ്ട്. പുളിപ്പിച്ചെടുക്കുന്ന പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാല്‍ ഉത്പന്നങ്ങള്‍ക്ക് പ്രോബയോട്ടിക് ഗുണങ്ങള്‍ ഏറെയാണ്. തൈര്, വെണ്ണ, പാല്‍ക്കട്ടി എന്നിവയൊക്കെ കഴിക്കാന്‍ നല്ലതാണ്.
You might also like