ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്
MANAMA : ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ പറഞ്ഞു. ബാര്‍ബാറിലെ ശൈഖ് ജാബിര്‍ ഹെല്‍ത്ത് സെന്ററില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ഒമ്ബത് ഹെല്‍ത്ത് സെന്ററുകളില്‍ 24 മണിക്കൂര്‍ സേവനം നല്കുന്നതിെന്റ പുരോഗതി വിലയിരുത്തുന്നതിെന്റ ഭാഗമായിരുന്നു സന്ദര്‍ശനം. ഹെല്‍ത്ത് സെന്ററിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം അദ്ദേഹം വിലയിരുത്തി. കോവിഡ് പ്രതിരോധരംഗത്തെ മുന്‍നിര പോരാളികള്‍ക്ക് പ്രത്യേക റാങ്ക് നല്‍കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ പ്രഖ്യാപനത്തിന് അദ്ദേഹം നന്ദി പറഞ്ഞു.പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. അബ്ദെല് വഹാബ് മുഹമ്മദ്, ആരോഗ്യ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം അലി അല്‍ നവാഖ്ദ, പ്രൈമറി ഹെല്‍ത്ത് കെയര്‍ സി.ഇ.ഒ ഡോ. ജലീല അല്‍ സയ്ദ് ജവാദ്, ആരോഗ്യ സുപ്രീം കൗണ്‍സിലിലെ ഒാേട്ടാണമസ് അഡ്മിനിസ്ട്രേഷന് പ്രോഗ്രാം ഡോ. മുഹമ്മദ് അലി അല്‍ ഷാബാന് എന്നിവരും ഒപ്പമുണ്ടായിരുന്നു.