രണ്ട് പുതിയ ടീമുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഐ.പി.എല്‍ പതിനാലാം സീസണിന്റെ അവസാനത്തോടെ പുതിയ ടീമുകളുടെ ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്ത് ജൂലൈ വരെയെങ്കിലും ടെണ്ടര്‍ നടപടികളുമായി മുന്നോട്ട് പോകേണ്ടെന്നാണ് ബി.സി.സി.ഐ തീരുമാനം. അതേസമയം, ഐ.പി.എല്‍ പതിനാലാം സീസണ്‍ പുനരാരംഭിക്കാനുള്ള അവസാന ഘട്ടത്തിലാണ് ബി.സി.സി.ഐ. അതിന് ശേഷം മാത്രമേ പുതിയ ടീമുകളുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിച്ച ഐ.പി.എല്‍ യുഎഇയില്‍ വെച്ച് നടത്തുവാനാണ് ബി.സി.സി.ഐ തീരുമാനം. ബി.സി.സി.ഐ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് യുഎഇയിലേക്ക് നീക്കുവാന്‍ തീരുമാനമായത്. ഐ.പി.എല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും ബി.സി.സി.ഐയുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.