ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ മാമ്ബഴങ്ങളില്‍ ഒന്നായ നൂര്‍ജഹാന്‍ കണ്ടുവരുന്നത് മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ്. ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അലിരാജ്പൂര്‍ ജില്ലയിലെ കട്ടിവാഡ പ്രദേശത്താണ് നൂര്‍ജഹാന്‍ മാമ്ബഴം കണ്ടുവരുന്നത്. ഈ മാമ്ബഴം അഫ്ഗാന്‍ മാമ്ബഴ ഇനത്തില്‍ പെടുന്നവയാണെന്ന് പ്രദേശവാസികള്‍ അവകാശപ്പെടുന്നു.മുന്‍വര്‍ഷങ്ങില്‍ ഉളളതിനെ അപേക്ഷിച്ച് ഇത്തവണ മാമ്ബഴത്തിന് നല്ല വിളവും വലുപ്പവുമാണുള്ളത്.ഒപ്പം ഇതിന്റെ വിലയും വര്‍ദ്ധിച്ചിരിക്കുന്നു. ഈ സീസണില്‍ ഒരു ‘നൂര്‍ജഹാന്‍’ മാമ്ബഴത്തിന് 500 മുതല്‍ 1,000 രൂപ വരെയാണ് വില. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇത്തരത്തില്‍ മാമ്ബഴത്തിന് വിളവ് ലഭിക്കാന്‍ കാരണം.ഇത്തവണ ഒരു നൂര്‍ജഹാന്‍ മാമ്ബഴത്തിന്റെ ഭാരം 2 കിലോഗ്രാം മുതല്‍ 3.5 കിലോഗ്രാം വരെയാണ്. ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് ഈ മരങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നത്. നൂര്‍ജഹാന്‍ മാമ്ബഴം പഴുക്കുന്നത് ജൂണ്‍ തുടക്കത്തിലാണ്. ആവശ്യക്കാര്‍ ഇതിനകം തന്നെ ഈ മാമ്ബഴങ്ങള്‍ക്കായി ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് കര്‍ഷകര്‍ പറയുന്നത്.