ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനത്തോളം പേരുടെ രക്തത്തിലും ജനിതകരോഗ കോശത്തിെന്റ സാന്നിധ്യമുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പഠനത്തില്‍ പറയുന്നു.രക്ഷിതാക്കളില്‍നിന്ന് കുട്ടികളിലേക്കാണ് രോഗം പടരുന്നത്. അടുത്ത ബന്ധുക്കള്‍ തമ്മിലെ വിവാഹമാണ് രോഗബാധ വര്‍ധിക്കാന്‍ കാരണം.രാജ്യത്ത് 5.7 ശതമാനം പേരില്‍ സിക്കിള്‍ സെല്‍ അനീമിയയുടെ കോശമാണുള്ളത്. 2.61 ശതമാനം പേരില്‍ തലാസീമിയ (ബി) കോശങ്ങളുടെയും ഒരു ശതമാനത്തിലധികം പേരില്‍ മറ്റ് സിക്കിള്‍ സെല്‍ രോഗങ്ങളുടെയും പത്ത് ശതമാനത്തോളം പേരില്‍ മറ്റ് ജനിതക രക്ത രോഗ കോശങ്ങളുടെയും സാന്നിധ്യമുണ്ടെന്ന് പഠനത്തില്‍ പറയുന്നു.