നെക്സ ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായ ഇഗ്നിസില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് നല്‍കിയിരിക്കുന്നത്.വാഹനത്തിന്റെ സിഗ്മ വേരിയന്റില്‍ 20,000 രൂപയും ഡെല്‍റ്റ പതിപ്പിന് 15,000 രൂപയുമാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോക്ക് 41,000 രൂപ വരെയുള്ള കിഴിവുകളാണ് നല്‍കുന്നത്. മിഡ്‌സൈസ് സെഡാനായ സിയാസിന് എക്സ്‌ചേഞ്ച് ബോണസായി 15,000 രൂപ വരെയും കോര്‍പ്പറേറ്റ് കിഴിവായി 5,000 രൂപയുമാണ് കമ്ബനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓണ്‍വഴി വാങ്ങുമ്ബോള്‍ പിന്നെയും ഇളവുകള്‍ ലഭ്യമാകും.