
നഗരത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾക്കുമായി ബഹു:കളക്ടർ നവ്ജോത് ഖോസയൊടൊപ്പം വിവിധ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
അടുത്ത 5 ദിവസത്തിനുള്ളിൽ എല്ലാ ശുചീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ നഗരസഭയുടെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
