കേരളത്തില്‍ ഇതുവരെ 64 പേര്‍ക്കാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചോളം പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുള്ളത്.കോവിഡ് ബാധിക്കാത്തവരിലും ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് കാണപ്പെടുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിരുന്നിട്ടും ആന്റി ഫംഗല്‍ മരുന്നായ ലിപോസോമല്‍ ആംഫോടെറിസിന്‍ ബി യ്ക്ക് വന്‍ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിത്സിക്കാന്‍ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികള്‍ മരുന്നിനു മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ട്. ആംഫോടെറിസിന്‍ ബിക്കായി പ്രതിദിനം അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ നല്‍കേണ്ടിവരുന്നുണ്ടെന്ന് രോഗികളുടെ കുടുംബങ്ങള്‍ പറയുന്നു. കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ചികിത്സയ്ക്കു സര്‍ക്കാര്‍ നിരക്കു നിശ്ചയിച്ചിട്ടില്ല.