ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ നല്‍കി. ജില്ലാതല ഉദ്ഘാടനം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ നിര്‍വഹിച്ചു. യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍.എസ്. വിമല്‍ കുമാര്‍, പ്ലാന്റേഷന്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി തങ്കദുരൈ, വിതുര പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേമല വിജയന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആനപ്പാറ അജയന്‍, സുധിന്‍ വിതുര, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് എ.ഇ. ഈപ്പന്‍, ജയകുമാര്‍ തുടങ്ങിയവര്‍ പങ്ക് എടുക്കുകയും ചെയ്തു.