എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.കൊവിഡ് കാരണം പ്രമുഖ താരങ്ങളില്‍ പലരെയും നഷ്ടമായ വെനസ്വേലയെ കീഴടക്കുക എന്നതും ബ്രസീലിന് വളരെ അനായാസം ആയിരുന്നു. ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും സൂപ്പര്‍താരം നെയ്മര്‍ ബ്രസീലിന്റെ വിജയശില്‍പിയായി. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്രും ഗോള്‍ നേടി. 64ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നാണ് നെയ്മര്‍ ഗോള്‍ നേടിയത്.കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാന്‍ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവെയ്ക്കാന്‍ വെനസ്വേലയ്ക്ക് സാധിച്ചു.തിരിച്ചടികള്‍ക്കിടയിലും മിക്കപ്പോഴും ബ്രസീല്‍ പ്രതിരോധത്തെ ഫലപ്രദമായി തടയാന്‍ വെനസ്വേലയ്ക്ക് സാധിച്ചു. എന്നാല്‍ പ്രതിരോധത്തിലൂന്നിക്കളിച്ച വെനസ്വേലയ്‌ക്കെതിരെ ബ്രസീലിന് കൂടുതല്‍ ഗോളുകള്‍ നേടാനാകാതെ പോയതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.