പെറു, ഇക്വഡോര്‍, വെനിസ്വേല ടീമുകളാണ് അവസാന രണ്ടു സ്ഥാനങ്ങളിലെത്താന്‍ മത്സരിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ക്കാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശനം ലഭിക്കുക. ഗ്രൂപ്പ് ബിയില്‍ ഒമ്ബതു പോയിന്റുകളുമായി ബ്രസീല്‍ ഒന്നാമതും, നാല് പോയിന്റുകളുമായി കൊളംബിയയും പെറുവും രണ്ടാം സ്ഥാനത്തും, രണ്ടു പോയിന്റുകളുമായി ഇക്വഡോര്‍ മൂന്നാം സ്ഥാനത്തും, വെനിസ്വേല നാലാം സ്ഥാനത്തുമാണ്. ഇതില്‍ നാല് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ടീം കൊളംബിയ മാത്രമാണ്.ഞായറാഴ്ച വെനിസ്വേലക്ക് എതിരെ പെറു ജയിക്കുകയാണെങ്കില്‍ പെറു ക്വാര്‍ട്ടറിലേക്ക് കടക്കും. ഇക്വഡോറിന് ആഥിതേയരായ ബ്രസീലിനെ തോല്‍പ്പിച്ചാല്‍ ക്വാര്‍ട്ടറിലേക്ക് കടക്കാനാകും. പെറുവിനെതിരെ വെനസ്വേല ജയിക്കാതിരിക്കുകയും ഗോള്‍ വ്യത്യാസത്തില്‍ വലിയ മാറ്റമൊന്നും വരാതിരിക്കുകയും ചെയ്താല്‍ ഇക്വഡോറിന് തോല്‍വിയോടെയും ക്വാര്‍ട്ടറില്‍ കടക്കാനാകും. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ഇക്വഡോറിന് ഒരു ഗോളിന്റെ കുറവും വെനസ്വേലക്ക് മൂന്ന് ഗോളിന്റെ കുറവുമാണ് ഉള്ളത്.ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ബൊളീവിയ ഇതിനോടകം പുറത്തായി. ഏഴ് പോയിന്റുമായി അര്‍ജന്റീനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ആറ് പോയിന്റുകളുമായി പാരഗ്വയ് രണ്ടാമതും അഞ്ച് പോയിന്റുകളുമായി ചിലി മൂന്നാമതും, നാല് പോയിന്റുകളുമായി ഉറുഗ്വയ് നാലാമതുമാണ്. ഇതില്‍ നാലാം സ്ഥാനത്ത് വരുന്ന ടീം ആയിരിക്കും ക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടുക.ഉറുഗ്വയ് തിങ്കളാഴ്ച പാരഗ്വയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജയിക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ ചിലിയെ നാലാമതാക്കാന്‍ സാധിക്കും. ചിലി ഗ്രൂപ്പ് സ്റ്റേജിലെ നാല് മത്സരങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു.