കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 14വരെ നീട്ടിയെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ചില ഇളവുകള്‍ അനുവദിക്കും. അതേസമയം പോസിറ്റിവിറ്റി ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണം തുടരും.കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഇൗറോഡ്, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ് നിയന്ത്രണം കടുപ്പിക്കുക.തുടര്‍ച്ചയായ 11ാം ദിവസവും തമിഴ്നാട്ടില്‍ 450 ന് മുകളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.