കോവിഡ് വ്യാപനത്തിന്റെ ​ രണ്ടാം തരംഗത്തിന്​ പിന്നാലെ രാജ്യത്ത്​ നിരവധി ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

0

ആഗോളതലത്തില്‍ ഷിപ്പിങ്​ ചാര്‍ജുകള്‍ വര്‍ധിച്ചതാണ്​ വില വര്‍ധനക്കുള്ള പ്രധാനകാരണം. കാപ്പി മുതല്‍ കുട്ടികളുടെ കളിപ്പാട്ടത്തിന്​ വരെ വില വര്‍ധിക്കുമെന്നാണ് ​ സൂചന.400 അടി നീളമുള്ള സ്​റ്റീല്‍ കണ്ടൈനര്‍ കാര്‍ഗോ ഷാങ്​ഹായിയില്‍ നിന്ന്​ റോട്ടര്‍ഡാമിലേക്ക്​ കൊണ്ടു പോകാന്‍ 10,522 ഡോളറാണ്​ നിലവിലെ നിരക്ക്​. സാധാരണയുള്ളതിനേക്കാളും 547 ശതമാനം കൂടുതല്‍ ആണിത് ​. വിവിധ രാജ്യങ്ങളിലേക്കുള്ള ഉല്‍പന്നങ്ങളുടെ 80 ശതമാനവും കടലിലൂടെയാണ്​ കൊണ്ടു പോകുന്നത്​. അതുകൊണ്ട്​ ഷിപ്പിങ്​ ചാര്‍ജ്​ വര്‍ധിക്കുന്നത്​ ഉല്‍പന്നങ്ങളുടെ വില വര്‍ധനവിനും കാരണമാകും.ഉല്‍പന്നങ്ങളുടെ വര്‍ധിക്കുന്ന ആവശ്യകതക്കനുസരിച്ച്‌​ വിതരണം ചെയ്യാന്‍ സാധിക്കാത്തതും സ്ഥിതി ​വഷളാക്കുന്നുണ്ട് പല ഏഷ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളും കോവിഡ് മഹാമാരിയുടെ പിടിയിലാണ്​. തുറമുഖങ്ങളില്‍ ആവശ്യത്തിന്​ തൊഴിലാളികളെ ലഭ്യമാകാത്തതും പ്രശ്നം രൂക്ഷമാക്കുന്നു .ഈ പ്രതിസന്ധി ഘട്ടത്തില്‍ റീടെയില്‍ ​വില്‍പന്നക്കാരുടെ മുന്നില്‍ മൂന്ന്​ വഴികള്‍ മാത്രമാണുള്ളത്​. ​ഒന്നുകില്‍ കച്ചവടം നിര്‍ത്തുക അല്ലെങ്കില്‍ വില വര്‍ധിപ്പിക്കുക എന്നുള്ളതാണ്​ റീടെയില്‍ വില്‍പനക്കാര്‍ക്ക്​ മുന്നിലുള്ള പ്രധാന പോംവഴി. അല്ലെങ്കില്‍ ഘട്ടം ഘട്ടമായി ഷിപ്പിങ്​ ചാര്‍ജി​െന്‍റ ഭാരം ജനങ്ങള്‍ക്ക്​ നല്‍കുക. ലോക്​ഡൗണുകള്‍ മാറി വിപണികള്‍ വീണ്ടും സജീവമാകുന്നതോടെ ഉയര്‍ന്ന ഷിപ്പിങ്​ ചാര്‍ജി​െന്‍റ ഭാരം ഉപഭോക്​താക്കള്‍ക്ക്​ സമ്മര്‍ദ്ദേമേറ്റുമെന്നാണ് വിലയിരുത്തല്‍ .

You might also like
Leave A Reply

Your email address will not be published.