കോവിഡ് വൈറസിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിന്റെ മൂന്നാം ബാച്ച് ഇന്ത്യയില്‍ എത്തി
ഹൈദരാബാദില്‍ 30 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.43ന് പ്രത്യേക ചാര്‍ട്ടഡ് വിമാനത്തിലാണ് വാക്സിന് ബാച്ച് എത്തിയത്.സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്ത്യയിലെത്തിയത് മേയ് ഒന്നിനാണ് . ഒന്നര ലക്ഷം ഡോസ് വാക്സിനാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇറക്കുമതി ചെയ്തത്. മേയ് 16 ന് രണ്ടാം ബാച്ചായി 60,000 ഡോസ് വാക്സിനും എത്തി. ഇറക്കുമതി ചെയ്യുന്ന വാക്സിന്റെ ഡോസ് ഒന്നിന് 995 രൂപയാണ് ഈടാക്കുന്നത്.കോവിഷീല്‍ഡിനും കോവാക്സിനും പുറമെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്കിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ സ്പുട്നിക് 5 .