ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം ബിന്‍ റാഷിദ് അല്‍ബുഐനൈന്‍ ഹംഗേറിയന്‍ ഒളിമ്ബിക് കമ്മിറ്റി അധ്യക്ഷന്‍ ക്രിസ്​റ്റ്യന്‍ കുല്‍ക്സാറുമായി കൂടിക്കാഴ്ച നടത്തി

0

ബുഡപെസ്​റ്റിലായിരുന്നു കൂടിക്കാഴ്ച. ഹ്രസ്വസന്ദര്‍ശനാര്‍ഥം ബുഡപെസ്​റ്റിലെത്തിയതായിരുന്നു റാഷിദ് അല്‍ബുഐനൈന്‍. ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി അധ്യക്ഷന്‍ ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍ഥാനിയുടെ സന്ദേശവും ആശംസയും ക്രിസ്​റ്റ്യന്‍ കുല്‍ക്സാറിന് റാഷിദ് കൈമാറി.ഇരുരാജ്യവും കായികരംഗത്ത് ഏതൊക്കെ നിലയില്‍ കൂടുതല്‍ സഹകരണം സാധ്യമാവുമെന്ന് അവലോകനം ചെയ്ത ഇരുവരും പരമാവധി സഹകരണം ഉറപ്പിക്കാന്‍ പ്രയത്നിക്കുമെന്നും അറിയിച്ചു. ബുഡപെസ്​റ്റില്‍ ലോക ജൂഡോ ചാമ്ബ്യന്‍ഷിപ്പ് നടക്കുന്ന സ്ഥലം ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ സന്ദര്‍ശിച്ചു. 118 രാഷ്​ട്രങ്ങളെ പ്രതിനിധാനം ചെയ്​ത്​ 661 കായിക താരങ്ങളാണ് മാറ്റുരക്കുന്നത്. 2023ല്‍ ഖത്തര്‍ ലോക ജൂഡോ ചാമ്ബ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കും. 2024 ലെ പാരിസ് ഒളിമ്ബിക് ഗെയിംസിലേക്കുള്ള യോഗ്യത നേടിയ ടീമുകളെ കണ്ടെത്താനുള്ള മത്സരം കൂടിയാണിത്.

You might also like

Leave A Reply

Your email address will not be published.