ദോഹ: ക്വാക്വറെലി സൈമണ്ട്സ് (ക്യു.എസ്) ലോക സര്‍വകലാശാലാ റാങ്കിങ് 2022ലാണ് ക്യു.യു നേട്ടമുണ്ടാക്കിയത്. പോയ വര്‍ഷത്തെക്കാള്‍ 21 സ്ഥാനം ക്യു.യു മുന്നോട്ടുപോയി. അക്കാദമിക നിലവാരം, ജീവനക്കാരുടെ നിലവാരം, വിദ്യാര്‍ഥി-അധ്യാപക അനുപാതം, അധ്യാപക അവലംബം, അന്തര്‍ദേശീയരായ അധ്യാപകര്‍, അന്തര്‍ദേശീയരായ വിദ്യാര്‍ഥികള്‍ തുടങ്ങി ആറു മാനദണ്ഡങ്ങളാണ് റാങ്കിങ്ങിന് പരിഗണിക്കുന്നത്.ചില ഗവേഷണങ്ങളുടെ ആഗോള ശ്രദ്ധയും അക്കാദമിക നിലവാരവും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നിലവാരവുമെല്ലാം ഖത്തര്‍ സര്‍വകലാശാലക്ക് നേട്ടം കൈവരാന്‍ കാരണമായി. ഖത്തര്‍ യൂനിവേഴ്സിറ്റി ടെക്നോളജി കമ്ബനി ഉടന്‍ സ്ഥാപിക്കും. ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും ആശയങ്ങള്‍ക്ക് ചിറക് നല്‍കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു ഹോള്‍ഡിങ് കമ്ബനിയുടെ രൂപത്തിലായിരിക്കും ടെക്നോളജി കമ്ബനി പ്രവര്‍ത്തിക്കുക. ഇതിനുള്ള സാധ്യതാ പഠനങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു.കമ്ബനി സ്ഥാപിച്ചതിനു ശേഷം പുതിയ മൈേക്രാ കമ്ബനികള്‍ക്കോ എമെര്‍ജിങ് കമ്ബനികള്‍ക്കോ രൂപം നല്‍കും. യൂനിവേഴ്സിറ്റിയുടെ മുഖച്ഛായതന്നെ മാറ്റുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. എജ്യുക്കേഷന്‍ കോളജ്, ലോ കോളജ്, സ്റ്റുഡന്റ് അഫയേഴ്സ് തുടങ്ങിയവ ഉള്‍പ്പെടുന്ന വിവിധ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകും. യൂനിവേഴ്സിറ്റി ക്ലബ് കെട്ടിടം നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. സെപ്തംബറില്‍ ഇത് തുറന്നു കൊടുക്കും.യൂനിവേഴ്സിറ്റി ഹൗസിങ് കെട്ടിടങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. എന്‍ജിനീയറിങ് കെട്ടിടം, മെഡിസിന് കോളജ് കെട്ടിടം എന്നിവയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.ലോകത്തെ 224 മികച്ച സര്‍വകലാശാലകളിലൊന്നായി മാറുകയെന്നത് ഏറെ ആഹ്ലാദകരമാണെന്നും ഇത് അഭിമാന നിമിഷമാണെന്നും ക്യു.യു പ്രസിഡന്റ് ഡോ. ഹസന് അല്‍ദിര്‍ഹം പറഞ്ഞു. വിവിധ വികസനപദ്ധതികളടക്കം ഉള്‍െക്കാള്ളുന്ന 201822 പഞ്ചവത്സര പദ്ധതിയുമായി സര്‍വകലാശാല മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.