ജില്ല അതിര്‍ത്തിയായ കൊടുമുടിയിലെ പൊലീസ് പരിശോധന കേന്ദ്രത്തിലേക്ക് എന്നും ചായയും പലഹാരവുമായി എത്തുകയാണ് ഈ പത്താം ക്ലാസുകാരി
കൊടുമുടിയിലെ പ്രവാസിയായ തെക്കുംപറമ്ബില് പള്ളിയാലില്‍ സൈതലവിയുടെയും ഖദീജയുടെയും മകള്‍ ഷാദിയയാണ് വൈകുന്നേരങ്ങളില്‍ പൊലീസുകാര്‍ക്കും ട്രോമാകെയര്‍ വളന്റിയര്മാര്ക്കുമുള്ള ചായയുമായി എത്തുന്നത്.മേയ് 16 മുതല്‍ വൈകീട്ട് 5.30ഓടെ ചായയും പലഹാരവുമായി എത്തുന്നുണ്ട്. ചെക്ക്പോസ്റ്റില്‍ ഉള്ളവര്‍ക്ക് ഉച്ചഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ ഇവരുടെ വീട്ടില്‍നിന്ന് ഭക്ഷണം എത്തിച്ചു നല്‍കാറുമുണ്ട്. നടുവട്ടം ജനത ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ഷാദിയ.കുടുംബശ്രീയുടെ പൂന്തുമ്ബി എന്ന ബാലസഭയുടെ പഞ്ചായത്തുതല ഭാരവാഹി കൂടിയാണ്.ഇരിമ്ബിളിയം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ടി.പി. മെറീഷ്, ആര്.ആര്.ടി അംഗങ്ങളായ പി.ഇ. മുഹമ്മദ് ഫായിസ്, എന്‍. വിപിന്‍ സുന്ദരന്‍, സി. ഉണ്ണികൃഷ്ണന് എന്നിവര്‍ പൊലീസിെന്റ സഹായത്തോടെ ഷാദിയയെ അനുമോദിച്ചു. വളാഞ്ചേരി എസ്.ഐ സി. മുഹമ്മദ് റാഫി ഷാഹിദക്ക് പഠനോപകരണങ്ങളും മിഠായിയും കോവിഡ് പ്രതിരോധ കിറ്റുകള്‍ അടങ്ങിയ സമ്മാനങ്ങളും കൈമാറി.