തീരദേശത്തിന് 11000 കോടിയുടെ പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു . 40 മുതല്‍ 75 കിലോമീറ്റര്‍ വരെ തീരത്തുള്ള ഏറ്റവും ദുര്‍ബലമായ പ്രദേശങ്ങളില്‍ ട്രൈപോഡുകളും ഡയഫ്രം മതിലുകളും സംയോജിപ്പിച്ച് സംരക്ഷണം നല്‍കുമെന്നും വ്യക്തമാക്കി .അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതിക്ക് 5300 കോടി രൂപയോളം ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി .