തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രളയ ഭീതിയില്‍ മഹാരാഷ്​ട്രയുടെ വിവിധ ജില്ലകളും മുംബൈ നഗരവും

0

കാലാവസ്ഥാ പ്രവചനത്തിന്റെ ഒരു ദിവസം മുമ്ബാണ്​ മണ്‍സൂണ്‍ സംസ്​ഥാനത്തെത്തിയത്​. ശക്തമായ മഴയില്‍ റോഡുകളും സബ്​വേയും മുങ്ങുകയും ട്രെയിന്‍ – വാഹന ഗതാഗതം തടസപ്പെടുകയും ചെയ്​തു.മുംബൈയില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്​ഥ നിരീക്ഷണ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സര്‍ക്കാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും ശക്തമായ മഴയാണ്​ ലഭിക്കുന്നത്​. ജൂണ്‍ മൂന്നിന്​ കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. ഇവിടെ ജൂണ്‍ 10ന്​ എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ നഗരത്തിലും മഹാരാഷ്​ട്രയിലെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ്​ പെയ്​തുകൊണ്ടിരിക്കുന്നത്​. നിരവധി റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ യാത്ര ദുഷ്​കരമായി. പേമാരിയില്‍ ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്​. മണ്‍സൂണ്‍ മഹാരാഷ്ട്രയിലെത്തിയതോടെ അടുത്ത 48 മണിക്കൂറിനുള്ളില്‍ തെലങ്കാന, ആന്ധ്ര പ്രദേശ്​, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്​ഥാനങ്ങളിലേക്ക്​ എത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി .

You might also like

Leave A Reply

Your email address will not be published.