ദേവേഷിനെ CPT UAE ഭാരവാവാഹികൾ സന്ദർശിച്ചു

0

ദുബൈ : കോവിഡ് ബാധിച്ചു അമ്മ മരണപ്പെട്ടതിനെ തുടർന്ന് അനാഥനായ 11 മാസം മാത്രം പ്രായമുള്ള ദേവേഷിനെ CPT UAE ഭാരവാഹികൾ സന്ദർശിച്ചു.

ദുബായിൽ വിസിറ്റ് വിസയിൽ ജോലി ചെയ്തു വന്നിരുന്ന തമിഴ്നാട് തൃച്ചി സ്വദേശിനി ഭാരതി കഴിഞ്ഞ മാസം മെയ്‌ 29 നാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. അമ്മയുടെ മരണ ശേഷം തീർത്തും അനാഥയായ ഈ പിഞ്ചുകുഞ്ഞിന്റ സംരക്ഷണം ഏറ്റെടുത്തത് തമിഴ്നാട് സ്വദേശിനികളായ ജറീന ബീഗം, വാസന്തി എന്നിവരാണ്.

അനാഥനായ ഈ പിഞ്ചുകുഞ്ഞിനെ നാട്ടിലുള്ള പിതാവിന്റെ കൈകളിലെത്തുന്നതിന് സഹായമഭ്യർത്ഥിച്ച് കഴിഞ്ഞ ദിവസം 24 ചാനലിൽ വാർത്ത വന്നിരുന്നു. തുടർന്ന് CPT സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഈ കുട്ടിയെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി ആവശ്യമായ സഹായം നൽകുന്നതിന് വേണ്ടി CPT UAE ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നാസർ ഒളകര, ഷഫീൽ കണ്ണൂർ എന്നിവർ കുഞ്ഞ് ഇപ്പോൾ താമസിക്കുന്ന വീട് സന്ദർശിക്കുകയുണ്ടായി.

  വ്യാപാര രംഗത്തുള്ള സുമനസ്സുകളായ രണ്ട് സാമൂഹ്യ പ്രവർത്തകർ ( കോഴിക്കോട് സ്വദേശി നാസർ /തൃശൂർ സ്വദേശി മുഹമ്മദ്‌ ) ഈ കുഞ്ഞിനും കൂടെ പോകുന്നയാൾക്കുമുള്ള യാത്രാരേഖകൾ തയ്യാറാക്കിയിരുന്നു. ദേവേഷിനും 6 വയസ്സുകാരൻ ജേഷ്ഠസാഹോദരനും CPT UAE സമ്മാനിക്കുന്ന വസ്ത്രങ്ങളും മറ്റു ആവശ്യവസ്തുക്കളുമായി 17 ന് വ്യാഴാഴ്ച ദേവേഷ് നാട്ടിലേക്ക് മടങ്ങും.
You might also like

Leave A Reply

Your email address will not be published.