പക്ഷിപ്പനി(H10N3) മനുഷ്യരിലേക്ക് പടരുമെന്നതിന് വ്യക്തമായ തെളിവ്

0

Beijing: ചൈനയിലാണ് ഇത് സംബന്ധിച്ച്‌ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. സെജിയാങ്ങ് നഗരത്തിലെ 41 വയസ്സുകാരനാണ് ആദ്യം രോഗ ബാധ ഏറ്റതയായി റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍.H10N3 avian influenza virus ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് രോഗം എവിടെ നിന്ന് പടര്‍ന്നതാണെന്ന് സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയാണ്. സാധാരണ ഗതിയില്‍ ഇത്തരം വൈറസുകള്‍ പക്ഷിയില്‍ മാത്രമെ കാണാറുള്ളു. മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യതകള്‍ വിരളമാണ്.കഴിഞ്ഞ ഏപ്രിലില്‍ വടക്കുകിഴക്കന്‍ ചൈനയില്‍ പക്ഷിപ്പനി വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തി വരികയായിരുന്നു ശാസ്ത്രഞ്ജര്‍. അതേസമയം കോവിഡ് വൈറസ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്നുള്ള ആരോപണങ്ങള്‍ ശരിവെച്ച്‌ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൈന പ്രതിരോധത്തിലാണ്.മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓര്‍ത്തോമിക്സോവൈറസുകളില്‍ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാന്‍ കഴിവുനേടിയതാണ്‌ പക്ഷികളിലും ഈ അസുഖമുണ്ടാവാന്‍ കാരണം.പക്ഷി പനിക്ക് കാരണമായ വൈറസ് ആണ് H5N1

You might also like

Leave A Reply

Your email address will not be published.