പ്രേം നസീർ സുഹൃത് സമിതി, ഇൻഡോ- അറബ് ഫ്രണ്ട്ഷിപ്പ് സംഘടിപ്പിച്ച പൂവച്ചൽ ഖാദർ അനുസ്മരണം മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ. ഉൽഘാടനം ചെയ്യുന്നു
ഡോ: എം.ആർ. തമ്പാൻ, ഇ.എം. നജീബ്, ജി. മാഹീൻ അബു ബേക്കർ, കടയറ നാസർ സമീപം.പൂവച്ചൽ ഖാദർ ഗാന ശാഖയിൽ ലാളിത്യം പുലർത്തി – വി.ശശി എം.എൽ.എ.
തിരു:- മലയാള ഗാനരചിതാക്കളിൽ ഗാന ശാഖയിൽ ലാളിത്യം പുലർത്തിയ രചിതാ വാണ് പൂവച്ചൽ ഖാദറെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ. പ്രേം നസീർ സുഹൃത് സമിതി , ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് മുസ്ലിം അസോസിയേഷനിൽ നടത്തിയ പൂവച്ചൽ ഖാദർ അനുസ്മരണം ഉൽഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു. ഡോ: എം.ആർ. തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.
ഇ.എം. നജീബ്, കടയറ നാസർ, ജി. മാഹീൻ അബൂബേക്കർ, ഡോ. കായംകുളം യൂനുസ്, കലാപ്രേമി ബഷീർ, അജയ് തു ണ്ടത്തിൽ, പ്രവാസി ബന്ധു അഹമ്മദ്, തേവലക്കര ബാദുഷ, പനച്ചമൂട് ഷാജഹാൻ, കൊല്ലം മോഹൻ, തെക്കൻസ്റ്റാർ ബാദുഷ, പൂവച്ചൽ ഖാദറിന്റെ സഹോദരങ്ങളായ എം.എ.ഖാദർ, തിരുമല എം.സലീം എന്നിവർ പങ്കെടുത്തു. പൂവച്ചൽ ഖാദറിന്റെ അവിസ്മരന്നീ യ ഗാനം ” നീയെന്റെ പ്രാർത്ഥന കേട്ടു … ‘ വേദിയിൽ തുടക്കത്തിൽ ഗായകൻ കൊല്ലം മോഹൻ പാടിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.