മൂന്നു വർഷമായി ഇക്കാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ ഫാമിലിയെ പ്ലീസ് ഇന്ത്യ നാട്ടിലെത്തിച്ചു
റിയാദ് : കൊറോണ കാരണം ജോലി നഷ്ടപ്പെട്ട് ഇക്കാമ ലവി അടക്കാനാകെ 3 വർഷമായി ഇക്കാമ പുതുക്കാനാകാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിനു കഴിഞ്ഞ 8 മാസമായി തണലായി മാറുകയായിരുന്നു പ്ലീസ് ഇന്ത്യ പ്രവര്‍ത്തകർ. കഠിനമായ പരിശ്രമത്തിലൂടെ കഴിഞ്ഞ ദിനത്തിൽ ഈ കുടുംബത്തെ നാട്ടിലെത്തിക്കാൻ സാധിച്ചു.റിയാദിൽ മാസംതോറും നടക്കുന്ന പബ്ലിക് അദാലത്തിൽ പരാതിയുമായി വരുകയായിരുന്നു ഈ ദമ്പതികൾ .

എങ്ങനെ എങ്കിലും ഇക്കാമ പുതിക്കി തുടർന്നു പിടിച്ചു നില്‍ക്കാനുള്ള ആഗ്രഹവുമായിട്ടാണ് ഇവർ വന്നതു. എന്നാൽ ലവിയുടെ വർദ്ധനവും 3 വർഷമായി ഇക്കാമ പുതുക്കാത്തതും കാരണം സ്പോൺസർ നിസ്സഹകരിക്കുകയായിരുന്നു.തുടക്കത്തിൽ ബ്യൂട്ടീഷൻ ലേഡീസ് ബാർബർ ജോലി ചെയ്തു വന്ന മെഹറുന്നിസ വാജിദ് പിന്നീട് കുട്ടികൾക്ക് ട്യൂഷൻ എടുത്താണ് ജീവിതം മുന്നോട്ടു നയിച്ചത്. അതിനിടയിൽ സൗദിയിലെ പ്രശസ്തമായ ഒരു കമ്പനിയിൽ പത്ത് വർഷമായി ജോലി ചെയ്തു വരികയായിരുന്ന ഭർത്താവ് മുഹമ്മദ് വാഹിദിന്റെ ജോലി സ്വദേശിവൽക്കരണത്തിൽ നഷ്ടമായി. പിന്നീട് ടാക്സി ഓടിയും കുട്ടികളെ സ്കൂളിൽ കൊണ്ടുപോയും ചെറിയ ജോലികൾ ചെയ്തുമാണ് കാലം കഴിച്ചുകൂട്ടിയത്. ഒടുവിൽ ഇഖാമ പുതുക്കാൻ കഴിയാതെ ലൈസൻസ് കാലാവധി കഴിഞ്ഞ് സ്വന്തം വാഹനം തൂക്കി വിൽക്കേണ്ട അവസ്ഥ വരെ എത്തി.
ചരിത്രം അന്തിയുറങ്ങുന്ന നൈസാമിന്റെ നാട്ടിലെ ഹൈദരാബാദ്- ഓൾഡ് സിറ്റി ( പുരാതന നഗരത്തിൽ ) നിന്നുള്ളവരാണ് മെഹറുന്നിസ വാജിദും, മുഹമ്മദ് വാഹിദുദീൻ എന്ന ഈ ദമ്പതികൾ. ഇവർക്ക് ഷുഹൈബ് നൂർ ബേബി എന്നീ മൂന്ന് മക്കളുണ്ട്. 2010 ഏപ്രിൽ 28ന് ആദ്യമായി സൗദിയിൽ എത്തിയ ഈ കുടുംബം നീണ്ട പതിനൊന്നു വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് മടങ്ങി. റിയാദിൽ തുമാമ- യർ മൂക്ക് ഭാഗത്ത് താമസിച്ചുവരികയായിരുന്ന ഇവർ സ്വന്തം വീട്ടിലെ എയർകണ്ടീഷൻ എടുത്ത് വിറ്റാണ് ജീവിതം കഴിഞ്ഞിരുന്നത് എന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ നിരന്തരമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞത്. എങ്ങനെയെങ്കിലും തുടർന്നും പിടിച്ചു നിൽക്കണം എന്ന ഈ കുടുംബത്തിന്റെ ആവശ്യം പ്ലീസ് ഇന്ത്യ പ്രവർത്തകർ പ്രത്യേകം പഠിച്ചതിനുശേഷം ഇവരെ മടക്കി യാത്ര അയക്കുന്നത് ആയിരിക്കും നല്ലത് എന്ന് മനസ്സിലാക്കുകയായിരുന്നു. വീടിന്റെ വാടക കുടിശ്ശികയും രണ്ടു പേർക്കുള്ള മടക്കയാത്രയ്ക്കുള്ള ടിക്കറ്റും പിരിച്ചു നൽകി ആണ് പ്ലീസ് ഇന്ത്യയുടെ വെൽഫെയർ വിങ്ങ് മാതൃക കാണിച്ചത്.
എട്ടു മാസങ്ങൾക്ക് മുമ്പ് ഇവരുടെ പരാതികൾ പ്ലീസ് ഇന്ത്യ ഗ്ലോബൽ നേതാക്കൾ വിദേശ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തു.
ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം അഡ്വക്കേറ്റ് ജോസ് എബ്രഹാം, അഡ്വക്കേറ്റ് റിജി ജോയ്,നീതു ബെൻ മിനി മോഹൻ, മൂസ മാസ്റ്റർ, ബക്കർ മാസ്റ്റർ, ഇബ്രാഹിം മുക്കം, സഹീർ ചേവായൂർ, അൻഷാദ് കരുനാഗപ്പള്ളി, രാഗേഷ് മണ്ണാർക്കാട്, വിജയ ശ്രീരാജ് എന്നിവർ വിവിധഘട്ടങ്ങളിൽ സഹായവുമായി കൂടെ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം റിയാദിൽ നിന്നും കുവൈറ്റ് വഴി ഹൈദരാബാദിലേക്ക് ഈ കുടുംബത്തെ പ്ലീസ് ഇന്ത്യ പ്രവർത്തകർ യാത്രയാക്കി.