ഭാവിയില്‍ നിയമലംഘനം നടത്തുന്ന ലോകനേതാക്കളോടുളള ട്വിറ്ററിന്റെ സമീപനം വ്യക്തമാക്കുന്നതാണ് പുതിയ നടപടി ചൂണ്ടിക്കാട്ടുന്നത് .അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തിന് ട്രംപിന്റെ ട്വീറ്റുകള്‍ പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. ട്രംപിന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുളള നടപടി മെയ് മാസത്തില്‍ ട്വിറ്റര്‍ ഇന്‍ഡിപെന്‍ഡന്റ് ഓവര്‍സൈറ്റ് ബോര്‍ഡ് ശരിവെച്ചിരുന്നു.അതെ സമയം നിരോധനം അനിശ്ചിതകാലത്തേക്ക് തുടരുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടി അതി വേഗം കൈക്കൊള്ളുന്നതിനായി ബോര്‍ഡ് ആറുമാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.