രാജ്ഞിക്കൊപ്പം ചായകുടിച്ചും പ്രധാനമന്ത്രിക്കൊപ്പം സ്മോളടിച്ചും ബ്രിട്ടന്‍ കീഴടക്കി ജോ ബൈഡന്‍

0

വിദേശികള്‍ക്ക് ബ്രിട്ടന്‍ എന്നാല്‍ സ്മരണകളുടെ തീരമാണ്. ചരിത്രാവശിഷ്ടങ്ങള്‍ക്കിടയിലൂടെ അലസമായി നടന്നുനീങ്ങാന്‍ കഴിയുന്ന ഒരു പുരാതന രാജ്യമാണ്. എന്നാല്‍, ഗോത്രവര്‍ഗ്ഗക്കാര്‍ മധുപാനം നടത്തി വിലസിനടക്കുന്ന ഒരു നാടല്ല ബ്രിട്ടന്‍, സൈനികര്‍ എന്നും ആഡംബര വസ്ത്രങ്ങളണിഞ്ഞ് ആചാര പരേഡ് നടത്തുന്നയിടവുമല്ല. പക്ഷെ, തന്റെ ആദ്യ സന്ദര്‍ശനത്തിനുശേഷം ഫിലിപ്പ് രാജകുമാരന്റെ ഈ വാക്കുകളോട് വിയോജിക്കുവാനായിരിക്കും ജോ ബൈഡന്‍ ഇഷ്ടപ്പെടുക.കാരണം, ആധുനിക സൗകര്യങ്ങള്‍ ആവോളം ഉപയോഗിക്കുമ്ബോഴും ഈ യാത്രയൈല്‍ അമേരിക്കന്‍ പ്രസിഡണ്ടും പ്രഥമ വനിതയും ഏറെ ആസ്വദിച്ചതും അനുഭവിച്ചതും പൗരാണിക ബ്രിട്ടന്റെ സ്പര്‍ശനമായിരുന്നു. ജി 7 ഉച്ചകോടിക്കായി കോണ്‍വെല്ലില്‍ എത്തിയപ്പോള്‍ ആഡംബരവസ്ത്രമണിഞ്ഞ സൈനികര്‍ സ്വാഗതം അരുളിയതു മുതല്‍ തുടങ്ങുന്നു പൗരാണിക ബ്രിട്ടന്റെ സാന്നിദ്ധ്യം. മാത്രമല്ല, വാരാന്ത്യത്തില്‍ ഇവര്‍ക്ക് ആതിഥേയത്വമരുളിയ ട്രെഗെന്ന ഹോട്ടല്‍ അതിപുരാതനമായ ഒരു കോട്ടയാണ്.ബ്രിട്ടീഷ് പ്രധാനമന്ത്രിക്കൊപ്പം മധു നുകര്‍ന്ന് ബ്രിട്ടന്റെ തനത് രുചിയുള്ള മത്സ്യവിഭവങ്ങളും ആസ്വദിച്ചശേഷം ഇന്നലെ ഉച്ച തിരിഞ്ഞ് വിന്‍ഡസര്‍ കൊട്ടാരത്തില്‍ രാജ്ഞിയോടൊപ്പം ചായസത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ജോ ബൈഡനും പത്നിയും യാത്രയായി. അവിടേയും അവരെ സ്വാഗതം ചെയ്തത് പരമ്ബരാഗത ആഡംബര വസ്ത്രമണിഞ്ഞ സൈനികര്‍ തന്നെയായിരുന്നു. ബൈഡനും ഭാര്യയും ഇതെല്ലാം ശരിക്കും ആസ്വദിക്കുന്നുമുണ്ടായിരുന്നു.കഴിഞ്ഞവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷമുള്ള ജോ ബൈഡന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ബ്രിട്ടനിലെ ഏറ്റവും നല്ല കാര്യങ്ങളെല്ലാം ആസ്വദിക്കാന്‍ കഴിഞ്ഞ ഈ യാത്രയില്‍ ജി 7 ഉച്ചകോടിയും ഭംഗിയായി സമാപിച്ചത് ബൈഡന് കൂടുതല്‍ സന്തോഷമേകുന്ന കാര്യമാണ്. നേരത്തെ കോണ്‍വെല്ലില്‍ ജി 7 നേതാക്കള്‍ക്കായി രാജ്ഞിയൊരുക്കിയ വിരുന്നില്‍ വെച്ചുതന്നെ ബൈഡനും ജില്ലും രാജ്ഞിയുമായി സംവേദിച്ചിരുന്നു. എന്നാല്‍, ഇന്നലത്തെ കൂടിക്കാഴ്‌ച്ച ഇവര്‍ മൂന്നുപേര്‍ മാത്രമുള്ളതായിരുന്നു.കോണ്‍വെല്ലില്‍ നിന്നും ഹീത്രൂവിലേക്ക് എയര്‍ഫോഴ്സ് വണ്ണില്‍ എത്തിയ ബൈഡനും പത്നിയും പിന്നെ മറൈന്‍ ഹെലികോപ്റ്ററിലായിരുന്നു വിന്‍ഡ്സര്‍ ഹോം പാര്‍ക്കിലേക്ക് പോയത്. അവിടേ നിന്നും അതിഥികളെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ രാജ്ഞി തന്റെ ഏറ്റവും നല്ല റേഞ്ച് റോവര്‍ തന്നെ അയച്ചിരുന്നു. കൊട്ടാരത്തില്‍ എത്തിയ ജോ ബൈഡന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. 20 മിനിറ്റ് നീണ്ടുനിന്ന ചായ സത്ക്കാരത്തിനു ശേഷ്ം ബൈഡന്‍ രാജ്ഞിയെ അമേരിക്കയിലേക്ക് സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തു.

You might also like

Leave A Reply

Your email address will not be published.