ഇന്ത്യന്‍ വിപണിയില്‍ തന്നെ മികച്ച പ്രതികരണമാണ് വാഹനത്തിന്. ഇപ്പോഴിതാ പുതിയൊരു ഥാര്‍ കൂടി എത്താനൊരുങ്ങുകയാണ്. വാഹനത്തിന്‍റെ അഞ്ച് ഡോര്‍ പതിപ്പാണ് വരുന്നത്. ഇന്ത്യയില്‍ ഥാര്‍ എസ്‌യുവിയുടെ അഞ്ച് ഡോര്‍ വേര്‍ഷന്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സ്റ്റെന്‍ഡഡ് വേര്‍ഷന്‍ നിര്‍മിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ കമ്ബനി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 2026 ഓടെ ഒമ്ബത് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അതിലൊന്ന് 5 ഡോര്‍ ഥാര്‍ ആയിരിക്കുമെന്നും മഹീന്ദ്ര പ്രഖ്യാപിച്ചതായിട്ടാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.