ലോകത്തിലെ ഏറ്റവും വലിയ കുടുംബനാഥനായ മിസോറാമിലെ സിയോണ ചന അന്തരിച്ചു

0

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 76 വയസായിരുന്നു.

‌പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്ന അദ്ദേഹം ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക സിയോണയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.പതിനേഴാം വയസില്‍ തന്നെക്കാള്‍ മൂന്ന് വയസ് മൂത്ത സ്‌ത്രീയെ വിവാഹം ചെയ്‌താണ് സിയോണ്‍ വിവാഹ പരമ്ബരയ്‌ക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷത്തിനിടെ തന്നെ പത്ത് സ്ത്രീകളെ വിവാഹം ചെയ്‌ത സിയോണിന്‍റെ വിവാഹം പിന്നെ തുടര്‍ക്കഥയായി മാറുകയായിരുന്നു.

ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതമായ പാള്‍ ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിലെ അംഗമാണ് സിയോണ. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു എല്ലാവരും കഴിഞ്ഞിരുന്നത്. സിയോണയുടെ മുറിയോട് ചേര്‍ന്ന ഡോര്‍മറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം.മിസോറാമിലെത്തുന്ന ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമായിരുന്നു ഈ വീട്.

You might also like
Leave A Reply

Your email address will not be published.