ലഹരിയിലെ ഇരുണ്ട ജീവിതങ്ങൾ എന്ന വിഷയത്തിനെ ആസ്പദമാക്കി ക്ലബ് ഹൌസ് മാക്ബേത് പബ്ലിക്കേഷൻസ് സംഘടിപ്പിച്ച ചർച്ചവിഷയം കേരളത്തിലെ ആദ്യ വനിത ഡി ജി പി ആർ ശ്രീലേഖ ഐ പി എസ് ഉത്ഘാടനം ചെയ്ത് സംസാരിച്ചു… പുതു തലമുറയ്ക്ക് വലിയൊരു സന്ദേശമാണ് അദ്ദേഹം ഈ മാക്ബേത് കൂട്ടായ്മയിലൂടെ ജനങ്ങൾക്ക് നൽകിയത്.. സ്ത്രീകളിലെ ലഹരി ഉപയോഗം ആണ് എടുത്ത് പറയേണ്ടി വന്നത്. മുൻപൊന്നും ഇല്ലാത്ത രീതിയിൽ സ്ത്രീകളും ലഹരിയെ അടിമപ്പെടുന്ന കാഴ്ചയാണ് കണ്ട് കൊണ്ടിരിക്കുന്നതെന്നും ശ്രീലേഖ ഐ പി എസ് പറഞ്ഞു…കുടുംബത്തിൽ നിന്ന് തന്നെ നല്ലൊരു തലമുറയെ കെട്ടിപ്പടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം എന്നും അദ്ദേഹം പറയുകയുണ്ടായി.. മാക്ബേത് ഫൗണ്ടറും എഴുത്തുകാരിയുമായ എം എ ഷഹനാസ്, നടനും കലാ സാംസ്കാരിക പ്രവർത്തകനുമായ ഖാദിമോൻ, രാഷ്ട്രീയ പ്രവർത്തകൻ കെ പി അനിൽകുമാർ, സംഗീതഞ്ജനും നടനും സാമൂഹിക പ്രവർത്തകനുമായ ഷംനാദ് ജമാൽ തുടങ്ങിയവർ സംസാരിച്ചു…ഷംനാദ് ജമാലിന്റെ മതേതര ഗാനാലാപനത്തിലൂടെയാണ് ഈ നന്മ നിറഞ്ഞ പരിപാടി അവസാനിച്ചത്..