ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സിക്ക് 100 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കെ എസ് ആര്‍ ടി സിയും മുഖം മിനുക്കുന്നതാണ് . ഇതിനുപുറമെ ബഡ്ജറ്റില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാക്കുന്നതിനായുള്ള പദ്ധതിയുമുണ്ട് . നിലവില്‍ ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന 3000 ബസുകള്‍ സി എന്‍ ജിയിലേക്ക് മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി 300 കോടി രൂപയുടെ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ചുവടുവയ്പ്പായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സിയാല്‍ എന്നിവയുടെ സഹകരണത്തോടെ 10 ഹൈഡ്രജന്‍ ഫ്യുവല്‍ ബസുകളാണ് എത്തുന്നത്. ഇതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.കൂടാതെ പുതുക്കാട് കെ എസ് ആര്‍ ടി സിയുടെ മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കൊല്ലത്ത് ആധുനിക ബസ് സ്റ്റാന്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്.