‘അല്ലാഹ് നിൻ തിരുനാമം’ എന്ന പെരുന്നാളിൽ പുറത്തിറങ്ങിയ ഗാനത്തിനാണ് മലയാളത്തിന്റെ സംഗീത കുലപതി വിദ്യാധരൻ മാസ്റ്ററുടെ പ്രശംസ പിടിച്ചു പറ്റിയത്.. മികച്ച അഭിപ്രായം ആണ് അദ്ദേഹം ശംസബ്ദീൻ ഷംനാദ് ജമാൽ എന്ന കലാകാരപ്പറ്റി പ്രേം നസീർ സുഹൃത്സമിതി സെക്രട്ടറി തെക്കൻസ്റ്റർ ബാദുഷയുമായി സംഭാഷണം നടത്തിയത്

ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചതും ഷംനാദ് ജമാൽ ആണ് ഒരു ബഹുമുഖ പ്രതിഭയാണ് ഈ എളിയ കലാകാരൻ.അഞ്ചു മലയാള സിനിമകളിലും ഈ കലാകാരൻ അഭിനയിച്ചിട്ടുണ്ട്.. കൂടാതെ നിരവധി ചാനൽ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്…ഇപ്പോൾ പുതിയൊരു വർക്കിലാണ് ഷംനാദ് ജമാൽ… അദ്ദേഹം രചിച്ചു സംഗീതം ചെയ്ത ഗാനം പാടിയത് മലയാളത്തിന്റെ യുവഗായകരിൽ മിന്നിനിൽക്കുന്ന പിന്നണി ഗായകൻ കെ എസ് ഹരിശങ്കർ ആണ്.. അതിന്റെ വർക്കുകൾ പുരോഗമിക്കുകയാണ്.. കൂടാതെ വലിയപെരുന്നാളിന് പുറത്തിറങ്ങുന്ന ഒരു ഗാനവും പണിപ്പുരയിലാണ്.”അല്ലാഹ് നിൻ തിരുനാമം” ഗാനം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് ഭക്തിഗാനങ്ങൾ തേടിയെത്തുന്നു. അതിന്റെ സംഗീത സംവിധാനങ്ങളും നടക്കുന്നുണ്ട്…..
കൂടാതെ ജീവ കാരുണ്യ പ്രവർത്തന്നങ്ങളിലും സജീവമാണ് ഈ യുവ കലാകാരൻ..
അത്കൊണ്ട് തന്നെ ഷംനാദ് ജമാലിനെ പോലുള്ള നന്മ നിറഞ്ഞ കലാകാരെ നമ്മൾ ഉയർത്തിക്കൊണ്ട് വരേണ്ടതുണ്ട്

എഡിറ്റർ -പീർമുഹമ്മദ്