പാക്കേജിനുള്ള സര്‍ക്കാര്‍ വിഹിതമായി 30 കോടി വകയിരുത്തി. രണ്ട് പുതിയ ടൂറിസം സര്‍ക്യൂട്ട് പരിപാടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് എന്ന പേരിലുള്ള ഇൗ സംരംഭങ്ങള്‍ക്കായി 50 കോടി.തുഞ്ചത്തെഴുത്തച്ഛന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി. വിജയന്, എം.ടി. വാസുദേവന്‍നായര്‍ എന്നിവരിലൂടെ പ്രശസ്തമായ തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് .കൊല്ലം അഷ്ടമുടിക്കായല്‍, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറ മരുതിമല, ജഡായുപ്പാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബയോ ഡൈവേഴ്സിറ്റി സര്ക്യൂട്ട്ടൂറിസം വകുപ്പിെന്റ മാര്‍ക്കറ്റിങ്ങിന് നിലവിലുള്ള 100 കോടി രൂപക്ക് പുറമെ 50 കോടികൂടി അധികമായി അനുവദിച്ചുടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിന് കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുംവിേനാദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹനസൗകര്യം ലഭ്യമാക്കും. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തങ്കശ്ശേരി മേഖലയില്‍ ഇത് ആരംഭിക്കും. ഇതിനായി അഞ്ചുകോടി.