1,09,520 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 14.82%. ഇന്നലെ 135 മരണം റിപ്പോര്‍ട്ട് ചെയ്ത്തിട്ടുണ്ട്.കേരളത്തില്‍ നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 1,74,526 പേരാണ്. ഇന്നലെ 25,860 പേരാണു രോഗമുക്തി നേടിയത്. ഇന്നലെ പോസിറ്റീവായ 16,229 പേരില്‍ 913 പേരുടെ സമ്ബര്‍ക്ക ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ആകെ മരണം 9510 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തരായത് ആശ്വാസമായിട്ടുണ്ട്. 67 ആരോഗ്യപ്രവര്‍ത്തകരും പോസിറ്റീവായതും ആശങ്ക വര്‍ധിക്കുന്നു.