DOHA : ദോഹയിലെ പടിഞ്ഞാറന്‍ മലിനജല ശുദ്ധീകരണ പ്ലാന്‍റില്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രത്യേക വെള്ളംനിറക്കല്‍ സ്റ്റേഷന് നിര്‍മിച്ചുനല്‍കിയതോടെയാണിത്. പ്ലാന്‍റില്‍നിന്ന് സംസ്കരിച്ച ജലം ഉപഭോക്താക്കള്‍ക്ക് ഈ ഫില്ലിങ് സ്റ്റേഷന് വഴി നേരിട്ട് ലഭ്യമാകും. സല്‍വാ റോഡിനും അല്‍ മജ്ദ് റോഡിനും ഇടയിലുള്ള േക്രാസ്റോഡിലാണ് ദോഹ വെസ്റ്റ് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥിതിചെയ്യുന്നത്. ഇവിടെ സ്ഥാപിച്ച ഫില്ലിങ് സ്റ്റേഷനില്‍ ഒരേസമയം 20 ടാങ്കറുകള്‍ക്ക് 20 ഘനമീറ്റര്‍ ശുദ്ധീകരിച്ച ജലം നിറക്കാന്‍ സാധിക്കും. ഒരു ടാങ്കറില്‍ ജലം ശേഖരിക്കുന്നതിന് 12 മിനിറ്റ് മതി. ഇത് ടാങ്കറുകളുടെ കാത്തിരിപ്പ് സമയം കുറക്കാനും സഹായകമാകുന്നു.മണിക്കൂറില്‍ 40 ടാങ്കറുകള്‍ക്കും പ്രതിദിനം 960 ടാങ്കറുകള്‍ക്കും ഫില്ലിങ് സ്റ്റേഷനില്‍നിന്നും ജലം ശേഖരിക്കാന്‍ സാധിക്കും.ദോഹ വെസ്റ്റ് സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍നിന്ന് പ്രതിദിനം 2,75,000 ഘനമീറ്റര്‍ സംസ്കരിച്ച ജലമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 100 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടെനിന്ന് സംസ്കരിച്ച് പുറത്തെത്തിച്ചിട്ടുണ്ട്.ഖത്തറിലെ പ്രധാന സ്ഥലങ്ങളില്‍ ടി.എസ്.ഇ ഫില്ലിങ് സ്റ്റേഷനുകള്‍ നിര്‍മിക്കാനുള്ള അശ്ഗാലിെന്‍റ പദ്ധതിയുടെ ഭാഗമായാണ് പുതിയ സ്റ്റേഷന് നിര്‍മിച്ചിരിക്കുന്നത്. വ്യവസായിക, നിര്‍മാണ, കാര്‍ഷിക, ശീതീകരണ മേഖലകളാണ് പ്രധാനമായും സംസ്കരിച്ച ജലം ഉപയോഗിച്ചുവരുന്നത്. ഫില്ലിങ് സ്റ്റേഷന് രൂപരേഖ തയാറാക്കുക, വിതരണം, സ്ഥാപനം, നിര്‍മാണം, പ്രവര്‍ത്തനം എന്നിവയാണ് ഫില്ലിങ് സ്റ്റേഷന് നിര്‍മാണ പദ്ധതിയിലുള്‍പ്പെടുന്ന പ്രക്രിയകള്‍.രാജ്യത്തിെന്‍റ വിവിധ മേഖലകളിലായി 24 മലിനജല സംസ്കരണ പ്ലാന്‍റുകളാണ് അശ്ഗാല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.