സ്ത്രീധനത്തിനെതിരായി കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ വച്ചായായിരുന്നു സലിം കുമാറിന്റെ വേറിട്ട പ്രതിഷേധം. സ്ത്രീധനം അളക്കാനായി സൂക്ഷിച്ച ഇത്തരം ത്രാസുകള്‍ പൊതു സമൂഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന ഇത്തരം സമര പരിപാടികളില്‍ പ്രതീക്ഷയുണ്ടെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.സ്ത്രീധനത്തിനും ആര്‍ഭാട വിവാഹത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനജാഗ്രതാ സദസിലെത്തിയായിരുന്നു നടന്‍സലിം കുമാറിന്റെ വേറിട്ട പ്രതിഷേധം. താന്‍ ഉള്‍പ്പടെയുള്ള പൊതു സമൂഹം വിസ്മയയുടെ മരണത്തിനുത്തരവാദികളാണെന്നും. വീടുകളില്‍ സ്ത്രീധനം അളക്കാന്‍ കരുതി വയ്ക്കുന്ന ഇത്തരം ത്രാസുകള്‍ എടുത്തു കളയണമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്‌ഐ ഏറ്റെടുക്കുന്ന ഇത്തരം സമര പരിപാടികളില്‍ പ്രതീക്ഷയുണ്ടെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.കൊച്ചിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജനജാഗ്രത സദസ് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് സമരപരിപാടിയുടെ ലക്ഷ്യമെന്ന് എസ് സതീഷ് പറഞ്ഞു.കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങില്‍ വനിതാ കമ്മീന്‍ അംഗം ശിജി ശിവജി, മാധ്യമ പ്രവര്‍ത്തക അപര്‍ണ്ണ, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രെഷറര്‍ എസ്‌കെ സജീഷ് തുടങ്ങിയവരും പങ്കെടുത്തു.
You might also like