ഹിമാലയന്‍ പ്രദേശമായ ടിബറ്റില്‍ സമ്ബൂര്‍ണ വൈദ്യുത ബുള്ളറ്റ്​ ട്രെയിനോടിച്ച്‌​ ചൈന

0

ചൈനീസ്​ പ്രവിശ്യാ തലസ്​ഥാനമായ ലാസയെയും ടിബറ്റന്‍ അതിര്‍ത്തി പട്ടണമായ നയിങ്​​ചിയെയും ബന്ധിപ്പിച്ചാണ്​ ട്രെയിന്‍ സര്‍വിസ്​. അരുണാചല്‍ പ്രദേശിനോട്​ തൊട്ടുകിടക്കുന്ന പ്രദേശമാണ്​ നയിങ്​ചി.സിചുവാന്‍ -ടിബറ്റ്​ റെയില്‍വേയുടെ 435.5 കിലോമീറ്ററാണ്​ ലാസ -നയിങ്​ചി വിഭാഗം. ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ ശതാബ്​ദിയാഘോഷത്തോടനുബന്ധിച്ച്‌​ ജൂലൈ ഒന്നിനാകും ഉദ്​ഘാടനം.ടിബറ്റിലെ ആദ്യ സമ്ബൂര്‍ണ വൈദ്യുത ട്രെയിന്‍ സര്‍വിസാണിത്​. ക്വിന്‍ഹായ്​ -ടിബറ്റ്​ പാതക്ക്​ ശേഷം ടിബറ്റിലേക്കുള്ള രണ്ടാമത്തെ റെയില്‍വേ പാതയാകും ഇത്​. ലോകത്തിലെ ഏറ്റവും ഭൗമ​ശാസ്​ത്രപരമായ പ്രത്യേകതകളോട്​ കൂടിയ ​സജീവ പ്രദേശങ്ങളിലൊന്നായ ക്വിങ്​ഹായ്​ -ടിബറ്റ്​ പീഠഭൂമിയുടെ തെക്കുകിഴക്കാണ്​ ഇൗ പാത.പുതിയ റെയില്‍വേ പാതയുടെ നിര്‍മാണം വേഗത്തിലാക്കാന്‍ ചൈനീസ്​ പ്രസിഡന്‍റ്​ ഷി ജിന്‍പിങ്​ അധികൃതര്‍ക്ക്​ നവംബറില്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിര്‍ത്തി സംരക്ഷണത്തിന്​ നിര്‍ണായക പങ്കുവഹിക്കാനാകുമെന്നായിരുന്നു വിലയിരുത്തല്‍.സിചുവാന്‍ പ്രവിശ്യയുടെ തലസ്​ഥാനമായ ചെങ്​ഡുവില്‍നിന്നാണ്​ ട്രെയിന്‍ സര്‍വിസ്​ ആരംഭിക്കുക. അവിടെനിന്ന്​ യാന്‍, കാം​ഡോ പ്രദേശങ്ങള്‍ വഴി ടിബറ്റിലെത്തും. ഇതിലൂടെ ചെങ്​ഡുവില്‍നിന്ന്​ ലാസയിലേക്ക്​ 13 മണിക്കൂര്‍ക്കൊണ്ട്​ എത്താനാകും. അല്ലെങ്കില്‍ 48 മണിക്കൂര്‍ സഞ്ചരിക്കണം.അരുണാചല്‍ പ്രദേശ്​ അതിര്‍ത്തിയോട്​ ചേര്‍ന്ന്​ കിടക്കുന്ന പ്രദേശമാണ്​ നയിങ്​ചി. ദക്ഷിണ ടിബറ്റി​െന്‍റ ഭാഗമാണ്​ അരുണാചല്‍ പ്രദേശെന്നാണ്​ ചൈനയുടെ അവകാശവാദം. ഇന്ത്യ ഇത്​ നിഷേധിച്ചിരുന്നു. ഇന്ത്യ -ചൈന അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയുമായി ബന്ധ​പ്പെട്ട്​ 3488 കിലോമീറ്ററില്‍ ഇപ്പോഴും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്​.

You might also like

Leave A Reply

Your email address will not be published.