KNAPSACK സ്പ്രേയർ, മെഷ്യനുകളും ,മാസ്കും ബഹു പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി ഏറ്റുവാങ്ങി
ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ഐടിഐ,കോ വിഡ് 19 ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കമലേശ്വരം വാർഡിലെയും സമീപപ്രദേശങ്ങളിലും അണുനശീകരണം നടത്തി അണുവിമുക്തമാക്കുന്ന തിനുവേണ്ടിയുള്ളKNAPSACK സ്പ്രേയർ, മെഷ്യനുകൾ രണ്ടെണ്ണം ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി . ശിവൻകുട്ടി അവർകൾക്ക്, ഇസ്ലാമിക് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ അഡ്വക്കേറ്റ് എ എം കെ നൗഫൽ കൈമാറി തദവസരത്തിൽ കൗൺസിലർമാരായ ശ്രീമതി വിജയകുമാരി ശ്രീ ഉണ്ണികൃഷ്ണൻ നായർ ഐ സി എ സെക്രട്ടറി അബൂബക്കർ, അംഗങ്ങളായ ഖാദർ റൂബി , എം കെ ഫാറൂഖ്, നിസാർ ലേഡി ഹുഡ്, സെയ്ദ് അലി,അസീം മുഹമ്മദ് ഇസ്മായിൽ , ബിലാൽ എന്നിവർ പങ്കെടുത്തു.