ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ്​ മല്യയെ പാപ്പരായി പ്രഖ്യാപിച്ച്‌ ബ്രിട്ടീഷ്​ കോടതി

0

അതെ സമയം ബ്രിട്ടീഷ്​ കോടതിവിധി ബാങ്കുകളില്‍ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ മല്യക്ക് വന്‍ ​ തിരിച്ചടിയാകും.വിധിക്കെതിരെ മല്യ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോകുമെന്നാണ്​ വിവരം.കിങ്​ഫിഷന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട 9000കോടിയുടെ വായ്​പ തട്ടിപ്പ്​ കേസില്‍ ഇ.ഡിയും സി.ബി.ഐയും അന്വേഷണം പുരോഗമിക്കുകയാണ് .‘വിചാരണ നേരിടാന്‍ അദ്ദേഹം ഇന്ത്യയിലേക്ക്​ മടങ്ങുമെന്നതി​ന്​ തെളിവുകളില്ല. കടം തിരികെ അടക്കുമെന്നതിനും മതിയായ തെളിവുകളില്ല. അതിനാല്‍ മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നു’ -ബ്രിട്ടീഷ്​ കോടതി വിധിച്ചു .അതെ സമയം തന്നെ ഇന്ത്യക്ക്​ കൈമാറരുതെന്ന മല്യയുടെ ആവശ്യം എല്ലാ കോടതികളും നിരസിച്ചിരുന്നു. എന്നാല്‍ ഇതുവരെ മല്യയെ ഇന്ത്യയിലേക്ക്​ തിരികെ എത്തിച്ചിട്ടില്ല. പാപ്പരായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്‍റെ ആസ്​തികള്‍ -ബാങ്ക്​ അക്കൗണ്ട്​, ക്രെഡിറ്റ്​ കാര്‍ഡുകള്‍ അടക്കം ട്രസ്റ്റിക്ക്​ കൈമാറേണ്ടിവരും.ആസ്​തികള്‍ വിറ്റ്​ കടം വീട്ടുകയും ചെയ്യും. പാപ്പരായി പ്രഖ്യാപിച്ചാല്‍ നിര്‍ബന്ധമായും അയാള്‍ ട്രസ്റ്റിയുമായി സഹകരിക്കേണ്ടിവരും. മല്യയുടെ എല്ലാ ബാങ്ക്​ അക്കൗണ്ടുകളും നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്​.അതെ സമയം മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്​തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. 14 കോടിയുടെ സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയത്​.

You might also like

Leave A Reply

Your email address will not be published.