ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന്​ പ്രതിസന്ധിയിലായ രാജ്യത്തെ ജനങ്ങള്‍ക്​ ആശ്വസിക്കാന്‍ വകനല്‍കുന്ന തീരുമാനവുമായി ഒപെക്

0

പെട്രോളിയം ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ഒപെക്​ തീരുമാനിച്ചു​. പ്രതിദിന പെട്രോളിയം ഉല്‍പാദനം 400,000 ബാരലായി ഉയര്‍ത്താനാണ്​ ഒപെക്​ തീരുമാനിച്ചത്​. നേരത്തെ വെട്ടിക്കുറച്ച ഉല്‍പാദനമാണ്​ പുനഃസ്ഥാപിക്കുന്നത്​. ഇതിന്​ പിന്നാലെ അന്താരാഷ്​ട്ര വിപണിയില്‍ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വിലയില്‍ വലിയ ഇടിവ്​ രേഖപ്പെടുത്തി. ആഗോള ക്രൂഡോയിന്‍റെ 29 ശതമാനവും ഉല്‍പാദിപ്പിക്കുന്ന 13 രാജ്യങ്ങളുടെ സംഘടനയാണ്​ ഒപെക്​.ബാരലിന്​ 73.59 ഡോളറുണ്ടായിരുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 68.62 ഡോളറായി കുറഞ്ഞു. 6.75 ശതമാനം ഇടിവാണ്​ ജൂലൈ 16 മുതല്‍ 19 വരെയുള്ള മൂന്ന്​ ദിവസത്തിനിടയില്‍ ഉണ്ടായത്​. ഇന്ത്യയില്‍ ഇതിന്​ ശേഷം ഇന്ധനവിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്നതും ആശ്വാസത്തിന്​ വകനല്‍കുന്ന കാര്യമാണ്​.അതേസമയം, ആഗോളവിപണിയില്‍ എണ്ണവില കുറയു​േമ്ബാഴും ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില കുറക്കാന്‍ കമ്ബനികള്‍ ഇതുവരെ തയാറായിട്ടില്ല. വരും ദിവസങ്ങളിലെങ്കിലും ഇതിനുള്ള നീക്കങ്ങളുമായി കമ്ബനികള്‍ മുന്നോട്ട്​ വരുമെന്നാണ്​ പ്രതീക്ഷ.

You might also like

Leave A Reply

Your email address will not be published.