ഇന്ന് എന്റെ ജേഷ്ഠൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സപ്തതിയുടെ നിറവിൽ …..കാലങ്ങൾ പിന്നിട്ട വഴിത്താരകളിലൂടെ സഞ്ചരിച്ച് ജീവിതം പച്ചപിടിപ്പിച്ച ജൈത്ര യാത്ര ഇന്നും തുടരുന്നു
ഇന്ന് എന്റെ ജേഷ്ഠൻ പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് സപ്തതിയുടെ നിറവിൽ …..കാലങ്ങൾ പിന്നിട്ട വഴിത്താരകളിലൂടെ സഞ്ചരിച്ച് ജീവിതം പച്ചപിടിപ്പിച്ച ജൈത്ര യാത്ര ഇന്നും തുടരുന്നു.വിഷമങ്ങൾ, സന്തോഷങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ എല്ലാം ഉണ്ടായിട്ടും പൊതുപ്രവർത്തനമെന്ന ശൈലിയിലൂടെ കരുത്താർജ്ജിച്ചുള്ള മുന്നോട്ടുള്ള യാത്രക്ക് എപ്പോഴും പടച്ചവൻ കൂടെ ഉണ്ടാകുന്നു.മാധ്യമ കുടുംബമെന്നഞങ്ങളുടെ കുടുംബംഇന്നേവരെ സ്വരചേർച്ചയില്ലാതെഒരുമിച്ച് തലസ്ഥാന നഗരിയിൽ യാത്ര ചെയ്യുന്നു. ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങൾ ഞങ്ങളിലും വരാം.അത് സ്വാഭാവികം.പക്ഷെ, ഞങ്ങളുടെ പ്രിയ പിതാവ്, ഞങ്ങളിൽ നിന്ന് യാത്ര പറഞ്ഞ് ഈ ലോകത്ത് നിന്നും പോയ മാർഗ്ഗദർശി ആ മാർഗ്ഗത്തിലൂടെ ഞങ്ങളും യാത്ര ചെയ്യുന്നു.പ്രവാസ ജീവിതം, മാധ്യമ പ്രവർത്തനം, കലാ – സാംസ്ക്കാരിക പ്രവർത്തനം, പൊതുപ്രവർത്തനം എന്നീ നിലകളിലെല്ലാം ഇന്നും വ്യക്തി പ്രഭ ചൊരിയുന്ന ജേഷ്ഠൻ അഹമ്മദ് അതുകൊണ്ട് തന്നെ ഏവർക്കിടയിലും സ്വീകാര്യനായി മാറിയത്. 70-ാം വയസിന്റെ നിറവിൽ ഇന്ന് സപ്തതിയുടെ ആഘോഷം രാജ്ഭവനിൽ ഒരു കൂട്ടം സഹൃദയർ സംഘടിപ്പിക്കുന്നു. ബഹു: ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉപഹാര സമർപ് ണവുംതപാൽ വകുപ്പിന്റെ മൈസ്റ്റാമ്പ് പ്രകാശനവും, ജേഷ്ഠന്റെ തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങളുടെ പുസ്തക പ്രകാശനവും നിർവ്വഹിക്കുന്നു. എല്ലാ പേരുടെയും അനുഗ്രഹം ഉണ്ടാകണം.എന്റെ ജേഷ്ടന് എന്റെ കുടുംബത്തിന്റെയും, തെക്കൻ സ്റ്റാറിന്റെയുംപ്രേം നസീർ സുഹൃത് സമിതിയുടെയും ജൻമദിനാശംസകൾ നേരുന്നു.സർവ്വേശ്വരൻ എല്ലാ ആരോഗ്യവും നൽകി അദ്ദേഹത്തെയും പ്രിയ പത്നിയെയും കാത്തു രക്ഷിക്കട്ടെയെന്ന് പ്രാർത്‌ഥിക്കുന്നു. -സ്നേഹാദരങ്ങളോടെ,തെക്കൻ സ്റ്റാർ ബാദുഷസംസ്ഥാന സെക്രട്ടറിപ്രേംനസീർ സുഹൃത് സമിതി.